13 September, 2023 02:38:02 PM
അമ്മാവന്‍കുത്ത് വെള്ളച്ചാട്ടത്തിലേക്ക് രണ്ടുപേര്‍ കാല്‍വഴുതി വീണു; ഒരാളെ രക്ഷപ്പെടുത്തി
ഇടുക്കി: ഇരുമ്പുപാലത്തിന് സമീപത്തെ അമ്മാവന്‍കുത്ത് വെള്ളച്ചാട്ടത്തിലേക്ക് രണ്ടുപേര്‍ കാല്‍വഴുതി വീണു. വെള്ളച്ചാട്ടത്തിലൂടെ നടന്നു പോകവെ രണ്ടുപേര്‍ കാല്‍തെന്നി വെള്ളത്തില്‍ വീഴുകയായിരുന്നു എന്നാണ് വിവരം.
അപകടത്തില്‍ നിന്ന് രക്ഷപെട്ട ചൂരകെട്ടാന്‍കുടി സ്വദേശി വത്സയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാമത്തെ വ്യക്തിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. അടിമാലി ഫയര്‍ ഫോഴ്‌സിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്.