25 November, 2023 10:15:31 AM


മരണ വീട്ടിൽ സംഘർഷം; യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേരള കോൺഗ്രസ് എം നേതാവ് പിടിയിൽ



ഇടുക്കി: നെടുങ്കണ്ടത്ത് മരണവീട്ടിൽ ഉണ്ടായ സംഘർഷത്തിനിടെ യുവാവിനെ പൊതുപ്രവർത്തകൻ കുത്തി പരുക്കേല്പിച്ചു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ്എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൺ പൗവ്വത്താണ് ആക്രമിച്ചത്.

ജിൻസണെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവം. നെടുങ്കണ്ടത്തെ ഒരു മരണവീട്ടിൽ എത്തിയതായിരുന്നു ജിന്‍സണും ഫ്രിജോയും.ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ഇരുവരെയും പിടിച്ചു മാറ്റുന്നതിനിടയിൽ മറ്റൊരാൾക്കും പരുക്കേറ്റിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K