09 November, 2023 03:55:14 PM
ഇടുക്കിയില്‍ നിയന്ത്രണം വിട്ട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്
ഇടുക്കി: മച്ചിപ്ലാവ് കുരങ്ങാട്ടി റോഡിൽ മച്ചിപ്ലാവ് കവലക്ക് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ടമായ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നുച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്.
മച്ചിപ്ലാവ് കുരങ്ങാട്ടി റോഡിൽ നിയന്ത്രണം നഷ്ടമായ ജീപ്പ് പാതയോരത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു. പടികപ്പ് സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇവർ കുരങ്ങാട്ടി ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
റോഡരികിലെ ഓടയിൽ വീണ ശേഷം ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് എതിർവശത്തെ കൊക്കയിൽ പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപവാസികൾ ചേർന്ന് അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തലകീഴായി മറിഞ്ഞ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.