08 August, 2022 07:03:10 PM


ആലപ്പുഴ ചേർത്തലയിൽ ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്



ആലപ്പുഴ: ചേർത്തലയിൽ ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു. ചേർത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു. പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലത്തിന്‍റെ ഓഫീസില്‍ അറ്റകുറ്റപ്പണിക്ക് വന്ന പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു, തിലകൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K