18 September, 2022 03:29:09 PM


'ആറ്റിങ്ങൽ ഭഗവതി' കനിഞ്ഞു; ഓണം ബമ്പര്‍ ഇന്നലെ രാത്രി തങ്കരാജന്‍ വിറ്റ ടിക്കറ്റിന്



തിരുവനന്തപുരം: ഓണം ബമ്പർ ഒന്നാം സമ്മാനം ആറ്റിങ്ങൽ ഭഗവതിയിൽ നിന്നെടുത്ത ടിക്കറ്റിനാണ്. തങ്കരാജനാണ് ടിക്കറ്റ് വിറ്റത്. 'ഇന്നലെ രാത്രി 7 മണിക്കും 8 മണിക്കും ഇടയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ശ്രീവരാഹം സ്വദേശി അനൂപിനാണ് തിരുവോണം ബംബറായ 25 കോടി അടിച്ചത്.

ഏജൻസിയിലെ ടിക്കറ്റ് തീർന്നതിനാൽ മറ്റ് കടകളിൽ നിന്നാണ് ടിക്കറ്റ് ഇവിടെ കൊണ്ടു വന്നത്. അതിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഇപ്പോൾ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നമ്മുടെ കൈകൊണ്ട് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്'- തങ്കരാജൻ പറയുന്നു.

TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. കോട്ടയം മീനാക്ഷി ലോട്ടറി ഏജൻസി പാലായിൽ വിറ്റ TG 270912 ടിക്കറ്റിനാണ്  രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. പാലായിൽ നടന്ന് ലോട്ടറി വില്പന നടത്തുന്ന പാപ്പച്ചൻ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണ് വിവരം. 5 കോടി രൂപയാണ് രണ്ടാം സമ്മാനം.

മൂന്നാം സമ്മാനഭാഗ്യശാലിയും ടിക്കറ്റ് എടുത്തത് കോട്ടയത്തുനിന്ന് തന്നെ.  TD 545669 എന്ന നമ്പരിനാണ് ഭാഗ്യലക്ഷി ലക്കി സെൻറ്റിൽ നിന്നും വിറ്റ ടിക്കറ്റിന് മൂന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനം ഒരു കോടു രൂപയുമാണ്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ആറുപത്തിയാറ് ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി വിറ്റ് പോയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K