22 August, 2026 01:24:50 PM


സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; ഒറ്റയടിക്ക് 1120 രൂപ ഉയര്‍ന്നു



കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 1120 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രണ്ടു തവണയായി 1680 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് ഒരു ഗ്രാമിന് 140 രൂപ ഉയര്‍ന്ന് 14,950 രൂപയായി. പവന്റെ വില 1,120 രൂപ കൂടി 1,19,600 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണ വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയുടെ കുതിപ്പിന് കാരണം.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956