01 March, 2026 12:27:08 PM
സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിപ്പ്, ഒറ്റയടിക്ക് പവന് കൂടിയത് 3,200 രൂപ

കൊച്ചി: ഇന്നും സ്വര്‍ണ്ണ വിലയില്‍ വന്‍കുതിപ്പ്. ഗ്രാമിന് 400 രൂപ വര്‍ധിച്ച് 15,865 രൂപയായി. ഇതോടെ പവന് 3,200 രൂപ വര്‍ധിച്ചു. 1,26,920 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് പിന്നാലെയാണ് സ്വര്‍ണ്ണവില കുതിച്ചത്. ഇന്നലെ മാത്രം 5,240 രൂപയാണ് സ്വര്‍ണ്ണത്തിന് കൂടിയത്. രാവിലെ 2,320 രൂപയും ഉച്ചയ്ക്ക് 2920 രൂപയും വര്‍ധിക്കുകയായിരുന്നു. ഇത്രയും രൂപ ഒറ്റയടിക്ക് അടുത്തൊന്നും ഉയര്‍ന്നിരുന്നില്ല. 1,23,720 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണ്ണവില.






