12 June, 2026 11:44:12 AM


സ്വർണവിലയിൽ വൻ വർധനവ്; ഒറ്റയടിക്ക് കൂടിയത് 2160 രൂപ



കൊച്ചി: തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു ഗ്രാമിന്റെ 22 കാരറ്റ് സ്വർണത്തിന് 270 രൂപയാണ് വർധിച്ചത്. 13620 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിനും വില കൂടി. 2160 രൂപ കൂടി 108960 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണത്തിനും വില കൂടുകയാണ് ചെയ്തത്. ഒരു ഗ്രാമ സ്വർണത്തിന് 294 രൂപ വർധിച്ച് 14858 രൂപയായി. ഒരു പവൻ സ്വർണത്തിന് 2352 രൂപയാണ് വർധിച്ചത്. 118864 രൂപയാണ് വിപണിവില. രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവില കുതിച്ചുകയറുന്നത്. കഴിഞ്ഞ രണ്ട് രണ്ട് ദിവസത്തിനുള്ളില്‍ മാത്രം കേരളത്തില്‍ സ്വർണ വിലയില്‍ പവന് 5520 രൂപയുടെ ഇടിവാണുണ്ടായിരുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937