23 December, 2025 12:57:11 PM
ലക്ഷം തൊട്ട് സ്വർണം; പവന് ഒറ്റയടിക്ക് കൂടിയത് 1,760 രൂപ

കൊച്ചി: ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു. സ്വര്‍ണവില ഒരു വര്‍ഷത്തിനുളളില്‍ ഏറുന്നത് ഇരട്ടിയിലേറെ. ഈ വര്‍ഷം ആദ്യം ഗ്രാമിന് 7150 രൂപയും പവന് 57,200 രൂപയുമായിരുന്ന സ്വര്‍ണവില വര്‍ഷാവസാനം അടുക്കുമ്പോഴാണ് 10,1600 എന്ന മാന്ത്രിക സംഖ്യ തൊടുന്നത്. ഇതിനിടെ ഏതാണ്ട് എല്ലാ മാസങ്ങളിലും സ്വര്‍ണവില തുടര്‍ച്ചയായി ഉയര്‍ന്ന് സാധാരണക്കാര്‍ക്ക് അപ്രാപ്യമാംവിധം ഉയരത്തിലായി. സ്വര്‍ണവിലയുടെ ചരിത്രത്തില്‍ ഇത്രയും മുന്നേറ്റമുണ്ടാകുന്ന വര്‍ഷം ഇതാദ്യമാണ്. 1760 രൂപയാണ് ഇന്നത്തെ ദിവസം മാത്രം വര്‍ധിച്ചത്. ഇന്നലെ രാവില 22 കാരറ്റ് സ്വര്‍ണത്തിന് 99,200 രൂപയും ഉച്ചയ്ക്ക് ശേഷം പവന് 640 രൂപ കൂടി വിപണിവില 99840 ആയിരുന്നു.







