12 January, 2026 10:40:19 AM
സ്വര്‍ണവില ഉയരങ്ങളിലേക്ക് കുതിക്കുന്നു; പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 1,240രൂപ

കൊച്ചി: സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവന് 1240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്‍റെ വില 1,04,240 രൂപയായി ഉയർന്നു. ഇന്നലെ 1,03,000 രൂപയായിരുന്നു വില. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 12,875 യായിരുന്നു ഇന്നലെ. ഇന്നതിൽ 155 രൂപയുടെ വർധനവുണ്ടായി. നിലവിൽ 13,030 രൂപയാണ് ഒരു ഗ്രാമിന് വില. വെള്ളി വിലയിലും വര്‍ധനയുണ്ടായി. ഒരു ഗ്രാമിന് 10 രൂപ വര്‍ധിച്ച് 270 രൂപയും 10 ഗ്രാമിന് 2700 രൂപയുമാണ് വെള്ളിയുടെ വിപണിവില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4568 ഡോളറിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഇത് കേരള വിപണിയിലും പ്രതിഫലിച്ചു.






