09 June, 2026 11:58:44 AM


സ്വര്‍ണവില തിരിച്ചുകയറി തുടങ്ങി; ഒറ്റയടിക്ക് 1080 രൂപയുടെ വര്‍ധന



കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. തുടർച്ചയായ അഞ്ചുദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവില തിരിച്ചുകയറുന്നത്. ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 135 രൂപയാണ് കൂടിയത്. 14,040 രൂപയാണ് വിപണിവില. ഒരു പവന് 1080 രൂപയാണ് കൂടിയത്. 1,12,320 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കൂടി. പവന് 147 രൂപ കൂടി 15,316 രൂപയായി. ഒരു പവന് 1,22,528 രൂപയായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936