30 October, 2025 12:00:39 PM


സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ



തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 1,400 രൂപ ഇടിഞ്ഞ് 88,360 രൂപയിലെത്തി. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയിലെത്തി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും കൂടിയിരുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് 38 ഡോളർ താഴ്ന്ന് 3,949.22 ഡോളറിലെത്തി. ഒക്ടോബർ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. ഒക്ടോബർ 21 നു രേഖപ്പെടുത്തിയ 97,360 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K