30 September, 2022 06:10:15 AM
ദിഗ്വിജയ് സിംഗിനെ നിർദേശിക്കുന്നതു മധ്യപ്രദേശിലെ 12 കോൺഗ്രസ് എംഎൽഎമാർ

ഭോപ്പാൽ: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുന്ന ദിഗ്വിജയ് സിംഗിനെ നിർദേശിക്കുന്നത് മധ്യപ്രദേശിൽ നിന്നുള്ള 12 കോൺഗ്രസ് എംഎൽഎമാർ. സിംഗ് ഇന്നു പത്രിക സമർപ്പിക്കും.
ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്ന ദിഗ്വിജയ് സിംഗ് ബുധനാഴ്ച രാത്രി ഡൽഹിയിലെത്തിയിരുന്നു. മുൻ മധ്യപ്രദേശ് മന്ത്രിമാരായ ഡോ. ഗോവിന്ദ് സിംഗ്, ജിത്തു പട്വാരി, പി.സി. ശർമ, കാന്തിലാൽ ഭൂരിയ എന്നിവരടക്കമുള്ള എംഎൽഎമാരാണ് ദിഗ്വിജയ് സിംഗിനെ നിർദേശിക്കുന്നത്. എംഎൽഎമാർ വ്യാഴാഴ്ച ഡൽഹിക്കു തിരിച്ചു.