03 October, 2022 06:19:29 AM
പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു

ദുബായ് : പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 80കാരനായ രാമചന്ദ്രന്. അറ്റ്ലസ് ഗ്രൂപ്പിന്റെ ചെയര്‍മാനായ അദ്ദേഹം സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്നു. അറ്റ്ലസിന്റെ പരസ്യങ്ങളില്‍ മോഡലായി എത്തിയാണ് രാമചന്ദ്രന് ജനകീയനായത്.