30 December, 2025 03:15:05 PM


മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു



കൊച്ചി: നടൻ മോഹൻ‌ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. ഭർത്താവ് പരേതനായ വിശ്വനാഥൻ നായർ.  പത്തനംതിട്ട ഇലന്തൂർ പുന്നയ്ക്കൽ കുടുംബാംഗമാണ്. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്. സംസ്കാരം ബുധനാഴ്ച. സഹോദരന്റെയും അച്ഛന്റെയും മരണശേഷം മോഹൻലാൽ അമ്മയെ പരിപാലിച്ചു കൊണ്ട് കൂടെയുണ്ടായിരുന്നു. മോഹൻലാലിന്റെ അഭാവത്തിൽ ഭാര്യ സുചിത്ര അമ്മയുടെ ഒപ്പമുണ്ടാവും. അമ്മയുടെ പ്രിയപ്പെട്ട മകനാണ് മോഹൻലാൽ. ആദ്യകാല സിനിമകളിൽ അഭിനയിച്ചു കാണിച്ച പല ചേഷ്‌ടകളും വീട്ടിലും അതുപോലെ തന്നെ പ്രകടിപ്പിക്കാറുള്ള മകനാണ് മോഹൻലാൽ എന്ന് അമ്മ ഒരിക്കൽ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.  പത്ത് വർഷം മുൻപായിരുന്നു ശാന്തകുമാരിക്ക് പക്ഷാഘാതമുണ്ടായത്. അതിനുശേഷമാണ് ആരോഗ്യനില മോശമായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K