30 December, 2025 09:15:19 AM


കടുത്തുരുത്തി മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു



കോട്ടയം: മുന്‍ എംഎല്‍എ പി എം മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് കടുത്തുരുത്തി സെന്റ് മേരീസ് ചര്‍ച്ചില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തും. ഭാര്യ കുസുമം മാത്യൂ.

1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. ഒടുവിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. നിയമസഭയിലെ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി, കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍, റബ്ബര്‍ മാര്‍ക്ക് വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ്, യൂത്ത് ഫ്രണ്ട് സംഘടനകളുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K