10 October, 2022 09:46:44 PM
യുവാവിനെ ഭീഷണിപ്പെടുത്തി പണവും മൊബൈലും കവർന്നു; ഒരാള്‍ അറസ്റ്റില്‍

പാലാ: യുവാവിനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര മുകളേൽ വീട്ടിൽ ബാബു മകൻ ആന ബിജു എന്ന് വിളിക്കുന്ന ബിജോയി പൗലോസ് (37) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം മുട്ടം റോഡിൽ കുമ്മായം കവല ഭാഗത്ത് വെച്ച് ജസ്റ്റിൻ എന്നയാളെ തടഞ്ഞുനിർത്തി ബലമായി അയാളുടെ പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണും, പണവും ബലമായി കവർന്നെടുത്ത് കടന്നുകളയുകയായിരുന്നു.
തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ബിജോയിയെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ മാരായ വിഷ്ണു വി. വി, തോമസ് സേവ്യർ, സുജിലേഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.





