14 October, 2022 05:38:25 PM
പന്തളം എൻഎസ്എസ് കോളജിൽ എസ്എഫ്ഐ - എബിവിപി സംഘർഷം
പന്തളം: എൻഎസ്എസ് കോളജിൽ വിദ്യാർഥി സംഘടനകൾ ഏറ്റുമുട്ടി. എസ്എഫ്ഐ - എബിവിപി പ്രവർത്തകരാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. സംഘർഷത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.