11 December, 2022 02:01:10 AM


1

   ബ്ലോക്കായ പ്രണയകഥ...

 ...........ഏട്ടാ താങ്ക്യു... മുഖപുസ്തകത്തില്‍ ജന്മദിനാശംസകള്‍ നേര്‍ന്നതിന് നന്ദി അറിയിച്ച് അവളുടെ മധുരതരളിതമായ വാക്കുകള്‍ കര്‍ണ്ണപുടങ്ങളിലേക്ക് ഒഴുകിയെത്തി. സംസാരിച്ചുതുടങ്ങിയ പിന്നാലെയെത്തിയ അവളുടെ വാക്കുകള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. അത് മറ്റൊന്നുമായിരുന്നില്ല. ....ഏട്ടാ എനിക്ക് ഏട്ടനെ വലിയ ഇഷ്ടമാ... ഐ ലവ് യു.... 

    എന്നെക്കാള്‍ പ്രായത്തില്‍ വളരെ ഇളയതായ അവളുടെ വാക്കുകള്‍ ഒട്ടും വിശ്വസിക്കാനായില്ല. തൊലിയില്‍ നുള്ളി നോക്കി. കേള്‍ക്കുന്നത് സത്യമാണോ? അതെ സത്യം തന്നെ... പക്ഷെ എങ്ങിനെ? ഇരുവരും വിവാഹിതര്‍. കുട്ടികളുമുണ്ട്. എങ്ങനെ അവളുടെ സ്നേഹം സ്വീകരിക്കും... അല്ല നിരസിക്കും... ആകെ കണ്‍ഫ്യൂഷനിലായ ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു... മോളെ നമ്മള്‍ തമ്മില്‍ പ്രായത്തിലും സാഹചര്യങ്ങളിലും വലിയ അന്തരമുണ്ട്. അതുകൊണ്ട് ഈ ചിന്ത പാടില്ല...

    പക്ഷെ അവള്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. അവളുടെ സ്നേഹമസൃണമായ വാക്കുകളില്‍ എന്‍റെ മനസും അവസാനം ഇളകി. സംസാരം തുടരവെ എന്‍റെ ഹൃദയത്തില്‍ അവള്‍ ഞാന്‍ അറിയാതെ തന്നെ സ്ഥാനം പിടിച്ചു. പറഞ്ഞുവന്നപ്പോള്‍ അവളും ഞാനും ഒരേ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് മനസിലായി. മറ്റൊരു സ്ത്രീയോടൊപ്പം കിടക്ക പങ്കിട്ട ഭര്‍ത്താവിന്‍റെ കാര്യം അവള്‍ തുറന്ന് പറഞ്ഞപ്പോള്‍ ഞാനും മനസു തുറന്നു. മറ്റൊരു വിഷയത്തില്‍ ഭാര്യയുമായുണ്ടായ അഭിപ്രായവ്യത്യാസം ഞാന്‍ വിശദീകരിച്ചെങ്കിലും അതൊന്നും സാരമില്ലെന്ന മറുപടി എന്നെ കൂടുതല്‍ അവളിലേക്കടുപ്പിച്ചു. 

    അവളെ, ആ സൌന്ദര്യതിടമ്പിനെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യമായി കണ്ടപ്പോള്‍ തന്നെ എന്‍റെ മനസ് ഒന്ന് ഇളകിയിരുന്നു. ഇപ്പോഴിതാ ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അവള്‍ എന്നെ സ്വീകരിക്കാന്‍ തയ്യാറായി വന്നിരിക്കുന്നു. അതെ ആ ദിനത്തില്‍, അവളുടെ ജന്മദിനത്തില്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ പരസ്പരം പങ്കുവെച്ചു. ഇരുവരും വേര്‍പിരിയാനാവാത്ത ഒരു അവസ്ഥയിലേക്കെത്തി എന്ന് പറയുന്നതാവും ശരി.

    ആ ബന്ധം തുടങ്ങിയിട്ട് ഇപ്പോള്‍ പത്ത് വര്‍ഷം. ഇതിനിടെ പലവട്ടം ഞങ്ങള്‍ സംഗമിച്ചു. മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അവള്‍ക്ക് ലീവ് കിട്ടാത്തതും ഭര്‍ത്താവിന്‍റെ സാന്നിധ്യവും ശാരീരികബന്ധങ്ങള്‍ക്ക് വിലങ്ങുതടിയായി പലപ്പോഴും. എങ്കിലും ഒന്നിച്ചുകിട്ടുന്ന അവസരങ്ങളില്‍ കെട്ടിപിടുത്തവും ഉമ്മവെക്കലും ലൈംഗികാവയവങ്ങളിലെ പിടുത്തവും ഒക്കെയായി തള്ളിനീക്കി. ഈ കാലയളവില്‍ പൂര്‍ണ്ണ നഗ്നരായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതാകട്ടെ മൂന്ന് തവണ മാത്രം. 

    വാട്സ്ആപ്പ് ചാറ്റിംഗും ഫോണിലൂടെയുള്ള സംസാരവും തുടര്‍ന്നത് അവള്‍തന്നെ ഇടയ്ക്ക് നിയന്ത്രിച്ചത് എനിക്ക് വലിയ വിഷമമായി. ഭര്‍ത്താവിന്‍റെ സംശയവും ചാറ്റും ഫോണ്‍ ഹിസ്റ്ററിയും അദ്ദേഹം കണ്ടതും കാരണങ്ങളായി അവള്‍ നിരത്തി. ഇടയ്ക്ക് ഫോണ്‍ നമ്പരും മുഖപുസ്തകത്തിലെ എന്‍റെ സൌഹൃദവും അവള്‍ ബ്ലോക്ക് ചെയ്തു. എനിക്കേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു അത്. അങ്ങനെ വളരെക്കാലം അവളെ ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. പെണ്ണുങ്ങള്‍ എല്ലാവരും ഇങ്ങനെയാണോ, എന്നെ അവല്‍ തേച്ചതാണോ എന്നൊക്കെ ഞാന്‍ ആലോചിച്ചുകൂട്ടി. അവള്‍ നല്‍കിയ മധുരനിമിഷങ്ങള്‍ മനസില്‍ സൂക്ഷിച്ച് മാസങ്ങള്‍ തള്ളിനീക്കി.

    ഇതിനിടെയാണ് അറിഞ്ഞത് അവള്‍ ഗര്‍ഭിണിയാണെന്ന വിവരം. ഒരു ദിവസം രണ്ടും കല്‍പ്പിച്ച് മറ്റൊരു നമ്പരില്‍നിന്ന് അവളെ വിളിച്ചു. ഫോണ്‍ എടുത്ത അവളില്‍ ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. അതെ... അവള്‍ വീണ്ടും ഒരമ്മയാകാന്‍ പോകുന്നതിന്‍റെ തയ്യാറെടുപ്പുകളിലാണ്. ഇനി വിളിക്കരുത്, സന്ദേശം അയക്കരുത്, ഭര്‍ത്താവ് അടുത്തുണ്ടാകും തുടങ്ങിയ നിര്‍ദേശങ്ങളും കാര്യങ്ങളുമാണ് അവള്‍ പ്രധാനമായും പങ്കുവെച്ചത്. 

    പിന്നെയും വര്‍ഷങ്ങള്‍. ഇതിനിടെ ഓണം, വിഷു, ജന്മദിനം ഇങ്ങനെ വിശേഷദിനങ്ങളില്‍ അവള്‍ക്ക് സമ്മാനങ്ങള്‍ എത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടത്  ഏതാനും ചില സന്ദര്‍ഭങ്ങളില്‍ മാത്രം. അടുത്തില്ലെങ്കിലും അവളുടെ ഓര്‍മ്മകളുമായി ദിനങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ മാറി മാറി തള്ളിനീക്കി. ഇതിനിടെ വീണ്ടും ത്മമില്‍ സംഗമിച്ചു. വീണ്ടും അകല്‍ച്ചയായി. അതെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തുകൊണ്ടുതന്നെ. കാരണങ്ങള്‍ പഴയതുതന്നെ.

    അവള്‍ വിളിച്ചില്ലെങ്കിലും കാണാനായില്ലെങ്കിലും എല്ലാ ദിവസവും ഞാന്‍ അവളെ കാണും. മുഖപുസ്തകത്തിലൂടെ. സൌഹൃദം പുതുക്കാന്‍ സന്ദേശമയച്ചിട്ടും സ്വീകരിക്കാന്‍ ഇതുവരെ അവള്‍ തയ്യാറായില്ലെന്നത് മറ്റൊരു കാര്യം. നീണ്ട കാത്തിരിപ്പിനുശേഷം വീണ്ടും അവളെ ലൈനില്‍കിട്ടി. അപ്പോഴേക്കും അവള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍നിന്നും ജോലി മതിയാക്കി മറ്റൊരു സ്ഥാപനത്തില്‍ അവള്‍ ജോലിക്ക് കയറിയിരുന്നു.

    അവളെ കാണാന്‍ അവിടെയെത്തി, ഉച്ചക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന പ്രതീക്ഷയോടെ. പക്ഷെ ഒരു ഗ്ലാസ് പാനീയം പങ്കുവെക്കാന്‍ മാത്രമാണ് അവള്‍ തയ്യാറായത്. അവളോടൊപ്പം ചെലവഴിക്കാനായതോ ഏതാനും മിനിറ്റുകള്‍ മാത്രം. ഏതാനും ദിനങ്ങള്‍ കഴിഞ്ഞപ്പോഴാണ് അറിയുന്നത് അവള്‍ ആ ജോലിയും നിര്‍ത്തി. ഇപ്പോള്‍ മറ്റൊരു സ്ഥാപനത്തിലാണ് ജോലി.

    ഇതിനിടെ വീണ്ടും അവളുടെ ജന്മദിനം എത്തി. അതെ, ഞങ്ങളുടെ പ്രണയത്തിന്‍റെ പത്താം വര്‍ഷം. ഈ ദിനം  ആഘോഷമാക്കാന്‍ ജില്ലകള്‍ പിന്നിട്ട് ഞാന്‍ എത്തി അവളുടെ അടുത്തേക്ക്. അവളുടെ സൌകര്യം കൂടി കണക്കിലെടുത്ത് എത്തിയതാകട്ടെ ജന്മദിനവും കഴിഞ്ഞ് ഏറെ ദിവസങ്ങള്‍ക്കുശേഷം.  പക്ഷെ... അവളുടെ ജോലിതിരക്കുകളും ഭര്‍ത്താവിന്‍റെ സംശയവും എല്ലാം കൂടിയായപ്പോള്‍ ആകെ കിട്ടിയത് ഒന്നുരണ്ടു മണിക്കൂര്‍ മാത്രം.

    വളരെ പ്രതീക്ഷകളോടെ എത്തിയ ഞാന്‍ വീണ്ടും നിരാശനായി. അവളെയും കൂട്ടി ഷോപ്പിംഗിന് പോകാമെന്നും ഇഷ്ടപ്പെട്ട സമ്മാനം വാങ്ങികൊടുക്കാമെന്നുമുള്ള എന്‍റെ ആഗ്രഹം പൂവണിയാതെ പോയി. എങ്കിലും പിന്നീട് തനിയെ ഒരു കടയില്‍കയറി അവള്‍ക്കായി വാങ്ങിയ സമ്മാനം നല്‍കാനുമായില്ല. അതേറ്റുവാങ്ങാനുള്ള സൌകര്യം അവള്‍ക്കില്ലാതെ പോയി. കൊറിയര്‍ അയച്ചാല്‍ മതിയെന്ന അവളുടെ വാക്കുകള്‍ കേള്‍ക്കാനേ എനിക്കായുള്ളു.

    പക്ഷെ കൊറിയര്‍ എങ്ങോട്ട് ചെയ്യും? ജോലിസ്ഥലത്തെ വിലാസത്തില്‍ അയച്ചാല്‍മതിയെന്ന് പറഞ്ഞതനുസരിച്ച് വിലാസത്തിനായി പലവട്ടം ചോദിച്ചു. പക്ഷെ കിട്ടിയില്ല. വിളിക്കുമ്പോഴൊക്കെ തിരക്കാണെന്ന അവളുടെ മറുപടി.  പിന്നീട് വിളിക്കുമ്പോഴൊക്കെ സ്ഥിരമായി കേള്‍ക്കുന്നതോ ടെലിഫോണ്‍ എക്സ്ചേഞില്‍നിന്നുമുള്ള ഒരു സ്ത്രീശബ്ദം. "താങ്കള്‍ വിളിക്കുന്ന വ്യക്തി ഇപ്പോള്‍ ബിസിയാണ്...".

    കാരണമന്വേഷിച്ചപ്പോള്‍ അറിയാനായത്. 'YOU ARE BLOCKED'



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K