31 December, 2022 04:03:12 PM


ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ ദിവംഗതനായിവ​ത്തി​ക്കാ​ൻ: പോ​പ്പ് എ​മി​ര​റ്റ​സ് ബ​ന​ഡി​ക്‌​ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ (95) ദി​വം​ഗ​ത​നാ​യി. വ​ത്തി​ക്കാ​നി​ലെ മേ​റ്റ​ർ എ​ക്ലീ​സി​യാ മൊ​ണാ​സ്ട്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. പ്രാദേശിക സമയം 9.34 നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

കു​റ​ച്ചു​കാ​ല​മാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ പി​ന്‍​ഗാ​മി​യാ​യി 2005 ഏ​പ്രി​ല്‍ 19 ന് ​സ്ഥാ​ന​മേ​റ്റ അ​ദ്ദേ​ഹം അ​നാ​രോ​ഗ്യം മൂ​ലം 2013 ഫെ​ബ്രു​വ​രി 28 ന് ​സ്ഥാ​ന​ത്യാ​ഗം ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് പോ​പ് എ​മെ​രി​റ്റ​സ് എ​ന്ന പ​ദ​വി​യി​ല്‍ വ​ത്തി​ക്കാ​ന്‍ ഗാ​ര്‍​ഡ​ന്‍​സി​ലെ വ​സ​തി​യി​ൽ വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. ജ​ർ​മ​ൻ പൗ​ര​നാ​യ ക​ർ​ദ്ദി​നാ​ൾ ജോ​സ​ഫ് റാ​റ്റ്‌​സി​ങ്ങ​റാ​ണ് ബ​ന​ഡി​ക്‌​ട് പ​തി​നാ​റാ​മ​ൻ എ​ന്ന സ്ഥാ​ന​പ്പേ​രി​ൽ മാ​ര്‍​പാ​പ്പ​യാ​യ​ത്.

1927 ഏ​പ്രി​ല്‍ 16-ന് ​ജ​ര്‍​മ​നി​യി​ലെ ബ​വേ​റി​യി​ലാ​ണ് ജോ​സ​ഫ് റാ​റ്റ്സിം​ഗ​റി​ന്‍റെ ജ​ന​നം. പോ​ലീ​സു​കാ​ര​നാ​യി​രു​ന്ന ജോ​സ​ഫ് റാ​റ്റ്സിം​ഗ​ര്‍ സീ​നി​യ​റി​ന്‍റെ​യും മ​രി​യ​യു​ടെ​യും മൂ​ന്നാ​മ​ത്തെ മ​ക​നാ​യി​രു​ന്നു ജോ​സ​ഫ് റാ​റ്റ്സിം​ഗ​ര്‍.

സാ​ല്‍​സ്ബ​ര്‍​ഗി​ല്‍​നി​ന്ന് 30 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഓ​സ്ട്രി​യ​ന്‍ അ​തി​ര്‍​ത്തി​യി​ലെ ട്രോ​ണ്‍​സ്റ്റീ​ന്‍ ഗ്രാ​മ​ത്തി​ലാ​ണ് ജോ​സ​ഫ് റാ​റ്റ്‌​സിം​ഗ​ര്‍ ബാ​ല്യ, കൗ​മാ​ര​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച​ത്. 1941-ല്‍ ​പ​തി​നാ​ലാം വ​യ​സി​ല്‍, ജോ​സ​ഫ് റാ​റ്റ്‌​സിം​ഗ​ര്‍, നാ​സി യു​വ സം​ഘ​ട​ന​യാ​യ ഹി​റ്റ്ല​ര്‍ യൂ​ത്തി​ല്‍ അം​ഗ​മാ​യി. അ​ക്കാ​ല​ത്ത് ജ​ര്‍​മ​നി​യി​ല്‍ 14 വ​യ​സു ക​ഴി​ഞ്ഞ എ​ല്ലാ കു​ട്ടി​ക​ളും ഹി​റ്റ്ല​ര്‍ യൂ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രി​ക്ക​ണ​മെ​ന്ന് നി​ബ​ന്ധ​ന​യു​ണ്ടാ​യി​രു​ന്നു.

കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച​തി​ന് വൈ​ദി​ക​നെ നാ​സി​ക​ള്‍ ആ​ക്ര​മി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ ക​ത്തോ​ലി​ക്കാ സ​ഭ​ക്കെ​തി​രാ​യ ഒ​ട്ടേ​റെ പീ​ഡ​ന​ങ്ങ​ള്‍​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു വ​ള​ര്‍​ന്ന ജോ​സ​ഫ്,1945 ൽ ​സ​ഹോ​ദ​ര​ൻ ജോ​ർ​ജ് റാ​റ്റ്‌​സി​ങ്ങ​റി​നൊ​പ്പം ക​ത്തോ​ലി​ക്കാ സെ​മി​നാ​രി​യി​ൽ ചേ​ർ​ന്നു. 1951 ജൂ​ൺ 29 നു ​വൈ​ദി​ക​നാ​യി. 1977 ൽ ​മ്യൂ​ണി​ക്കി​ലെ ആ​ർ​ച്ച്‌​ബി​ഷ​പ്പാ​യി.

എ​ണ്‍​പ​തു വ​ര്‍​ഷ​ത്തി​നി​ടെ ബ​വേ​റി​യ​യി​ലെ ഏ​റ്റ​വും വി​ഖ്യാ​ത​മാ​യ അ​തി​രൂ​പ​ത​യു​ടെ ആ​ര്‍​ച്ച് ബി​ഷ​പ്പാ​കു​ന്ന ആ​ദ്യ സ്വ​ദേ​ശി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തേ വ​ര്‍​ഷം ജൂ​ണ്‍ 27-ന് ​പോ​ള്‍ ആ​റാ​മ​ന്‍ മാ​ര്‍​പ്പാ​പ്പ ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​സ​ഫ് റാ​റ്റ്‌​സിം​ഗ​റെ ക​ര്‍​ദി​നാ​ളാ​യി ഉ​യ​ര്‍​ത്തി.

1981 ന​വം​ബ​ര്‍ 25-ന് ​ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍ മാ​ര്‍​പ്പാ​പ്പ ക​ര്‍​ദി​നാ​ള്‍ റാ​റ്റ്‌​സിം​ഗ​റെ വി​ശ്വാ​സ തി​രു​സം​ഘ​ത്തി​ന്‍റെ പ്രീ​ഫെ​ക്ട് ആ​യും രാ​ജ്യാ​ന്ത​ര ദൈ​വ​ശാ​സ്ത്ര ക​മ്മീ​ഷ​ന്‍റെ​യും പൊ​ന്തി​ഫി​ക്ക​ല്‍ ബൈ​ബി​ള്‍ ക​മ്മീ​ഷ​ന്‍റെ​യും പ്ര​സി​ഡ​ന്‍റാ​യും നി​യ​മി​ച്ചു.

1998 ന​വം​ബ​ര്‍ ആ​റി​ന് ക​ര്‍​ദി​നാ​ള്‍ സം​ഘ​ത്തി​ന്‍റെ വൈ​സ് ഡീ​നാ​യും 2002 ന​വം​ബ​ര്‍ 30ന് ​ഡീ​നാ​യും ഉ​യ​ര്‍​ത്തി. ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍ മാ​ര്‍​പ്പാ​പ്പ​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് 2005 ഏ​പ്രി​ല്‍ 19 ന് ​എ​ഴു​പ​ത്തെ​ട്ടാം വ​യ​സി​ല്‍ 265-ാമ​ത് മാ​ര്‍​പാ​പ്പ​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2013 ഫെ​ബ്രു​വ​രി 28-ന് ​പാ​പ്പ പ​ദ​വി ഒ​ഴി​ഞ്ഞ് പോ​പ്പ് എ​മി​ര​റ്റ്സാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വി​വാ​ഹി​ത​യാ​യി​രു​ന്ന സ​ഹോ​ദ​രി മ​രി​യ 1991 ലും ​സ​ഹോ​ദ​ര​ന്‍ ഫാ. ​ജോ​ര്‍​ജ് റാ​റ്റ്സിം​ഗ​ര്‍ 2020 ജൂ​ലൈ ഒ​ന്നി​നും അ​ന്ത​രി​ച്ചു.Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K