15 January, 2023 04:25:25 PM


സ്ത്രീ​ക​ളു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ; സി​പി​എ​മ്മി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്ക് സാ​ധ്യ​ത



ആലപ്പുഴ: സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച സംഭവത്തിൽ കൂടുതൽ പേർക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം. പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് സിപിഎം ഏരിയാ കമ്മറ്റി അംഗം എ.ഡി. ജയന് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ് നൽകി. ജില്ലാ സെക്രട്ടേറിയറ്റിന്‍റെ നിർദേശപ്രകാരം ഏരിയാ കമ്മിറ്റിയാണ് നോട്ടിസ് നൽകിയത്.

ലോക്കൽ കമ്മറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട ജയൻ ഏരിയാ കമ്മിറ്റിയിലെത്തിയത് മത്സരത്തിലൂടെയാണ്. സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിന് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ കഴിഞ്ഞ ദിവസം പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. സോണയ്ക്കെതിരെ പരാതി നൽകിയവരെ ഭീഷണിപ്പെടുത്തിയെന്നാണ് ജയനെതിരായ ആരോപണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K