17 January, 2023 04:53:29 PM


ജിയോ ട്രൂ 5ജി കോട്ടയം, പാലക്കാട്, കണ്ണൂർ, കൊല്ലം, മലപ്പുറം നഗരങ്ങളിലും



കൊച്ചി: കേരളത്തിൽ ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നു. ഇന്ന് മുതൽ കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ നഗരങ്ങളിൽ കൂടി ജിയോ ട്രൂ 5ജി സേവനങ്ങൾ ആരംഭിക്കുകയാണ്.

ഇതോടെ ജിയോയുടെ 5ജി സേവനങ്ങൾ കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, തൃശൂർ,കോഴിക്കോട്, ചേർത്തല, ഗുരുവായൂർ ക്ഷേത്ര പരിസരം, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ 11 നഗരങ്ങളിൽ ആസ്വദിക്കാവുന്നതാണ്. ജനുവരി 17  മുതൽ, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾക്ക് അധിക ചിലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ അനുഭവിക്കാൻ ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കുന്നതാണ്.

4ജി നെറ്റ്‌വർക്കിനെ ആശ്രയിക്കാത്ത, സ്റ്റാൻഡലോൺ 5ജി നെറ്റ്‌വർക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ. സ്റ്റാൻഡലോൺ 5ജി ഉപയോഗിച്ച്, കുറഞ്ഞ ലേറ്റൻസി കണക്റ്റിവിറ്റി, മെഷീൻ-ടു-മെഷീൻ ആശയവിനിമയം, 5ജി വോയ്‌സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്‌വർക്ക് സ്‌ലൈസിംഗ് എന്നി അതിനൂതനവും ശക്തവുമായ സേവനങ്ങൾ ജിയോയ്ക്ക് നൽകാൻ സാധിക്കും.

5ജി സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ അവരുടെ സിം കാർഡുകൾ മാറ്റേണ്ടതില്ല. 5G പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാർജോ ഉണ്ടായിരിക്കണം. കൂടാതെ ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ്  കൂടുതൽ  സമയമെങ്കിൽ  ജിയോ വെൽകം  ഓഫർ ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും. ജിയോയുടെ 5ജി സേവനങ്ങൾ ഇന്ത്യയിൽ ഇതിനോടകം നൂറിൽ പരം നഗരങ്ങളിൽ ലഭ്യമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K