01 February, 2023 03:16:41 PM
സ്വർണം, വസ്ത്രം, സിഗരറ്റ് ഇവയുടെ വില കൂടും; മൊബൈൽ ഫോണുകളുടെ വില കുറയും
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ നികുതിയിൽ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷങ്ങളിൽ സ്വർണം, വെള്ളി എന്നിവയുടെ വില വർധിക്കും. മൊബൈൽ ഫോണുകളുടെ വില കുറയും. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ടെലിവിഷന്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് 3 വര്‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.
വില കൂടുന്നവ: സ്വർണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം...
വില കുറയുന്നവ: മൊബൈൽ ഫോൺ, ടിവി, ക്യാമറ ലെന്‍സ്, കംപ്രസ്ഡ് ബയോ ഗ്യാസ്, ലിഥിയം ബാറ്ററി, ഹീറ്റിംഗ് കോയിൽ, ഇലകട്രിക്ക് വാഹനങ്ങളുടെ ബാറ്ററി
ഗ്രാമീണ മേഖലയ്ക്കായി കാര്‍ഷിക സ്റ്റാര്‍ട് അപ്പുകള്‍
ഗ്രാമീണ മേഖലയിലെ കാർഷിക സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അഗ്രി കൾച്ചർ ആക്സിലറേറ്റർ ഫണ്ട് സ്ഥാപിക്കുമെന്ന് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ. 2200 കോടി രൂപ ചിലവിൽ ആത്മ നിർഭർ ഭാരത് ക്ലീൻ പാന്‍റ് പദ്ധതി തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
കണ്ടൽ കാടുകളുടെ സംരക്ഷണത്തിനായി മിഷ്ടി പദ്ധതി ആരംഭിക്കുമെന്നും തണ്ണീർതട വികസനത്തിനായി അമൃത് ദരോഹർ പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൂടാതെ 10,000 ബയോ ഇൻപുട്ട് റിസേർച്ച് സെന്‍റർ സ്ഥാപിക്കാനും ബജറ്റിൽ പറയുന്നു. ഹരിതോർജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന്‍റെ ഭാഗമായി 19700 കോടി രൂപ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി പിഎം പ്രണാം പദ്ധതിക്കും തുടക്കമിടുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
35,000 കോടിയുടെ ഊർജ വിതരണ പദ്ധതികൾ
ഇന്ത്യ ഊർജ മേഖലയിൽ സ്വയം പര്യാപ്തത നേടുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി. ഇതിനായി 35,000 കോടി രൂപയുടെ ഊർജ വിതരണ പദ്ധതിയാണ് നടപ്പിലാക്കുക, സംസ്ഥാനാന്തര ഊർജ വിതരണത്തിന് 22,800 കോടിയുടെ പദ്ധതി നടപ്പിലാക്കും. ഊർജ സംരക്ഷണത്തിനായി പെട്രോളിയം മന്ത്രാലയം 35000 കോടി രുപ മൂലധന നിക്ഷപം നൽകിക്കൊണ്ട് മുന്‍ഗണനാ ഊർജ പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കും.
5ജി സേവനം വ്യാപകരമാക്കുമെന്നും 5ജി ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും. പുതിയ അവസരങ്ങൾ, ബിസിനസ്സ് മോഡലുകൾ, തൊഴിൽ സാധ്യതകൾ, ലാബുകൾ, സ്മാർട്ട് ക്ലാസ്റൂമുകൾ, പ്രിസിഷൻ ഫാമിംഗ്, ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ് & ഹെൽത്ത്‌കെയർ തുടങ്ങിയ ആപ്പുകൾ ഇതിൽ ഉൾപ്പെടുന്നതാണ്. രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി 'മേക്ക് എഐ ഫോര്‍ ഇന്ത്യ', മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ' എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി 3 കേന്ദ്രങ്ങള്‍ സ്ഥാപിക്കും. 5ജി സാങ്കേതിക വിദ്യാ വികാസത്തിന് വേണ്ടി വിവിധ എഞ്ചിനീയറിങ് കോളെജുകളിലായി 100 5ജി ലാബുകള്‍ക്ക് തുടക്കമിടും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സിനായി മികവിന്‍റെ കേന്ദ്രങ്ങള്‍
രാജ്യത്തെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സിനായി മികവിന്‍റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. വരും കാലത്തില്‍ നിര്‍മിത ബുദ്ധിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണു തീരുമാനം. മേക്ക് എഐ ഇന്‍ ഇന്ത്യ, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ എന്ന വിഷന്‍ യാഥാര്‍ഥ്യമാക്കുന്നതിനായി മൂന്ന് സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കാനാണു തീരുമാനമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ കൃഷി, ആരോഗ്യം തുടങ്ങിയ രംഗങ്ങളില്‍ വികസനം നേടിയെടുക്കാന്‍ ഈ കേന്ദ്രങ്ങള്‍ വഴി സാധിക്കും. ഇതിനായി ഈ രംഗത്തെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഗവേഷണങ്ങളും ഈ മികവിന്‍റെ കേന്ദ്രങ്ങളില്‍ നടക്കും.