14 February, 2023 07:28:34 PM


കാപ്പാ നിയമം ലംഘിച്ചു ജില്ലയിൽ പ്രവേശിച്ച യുവാവ് ചിങ്ങവനത്ത് അറസ്റ്റിൽ



കോട്ടയം: കാപ്പാ നിയമപ്രകാരം നാടു കടത്തപ്പെട്ട പ്രതി  നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി സചിവോത്തമപുരം ഭാഗത്ത് പാറശ്ശേരിൽ വീട്ടിൽ ഗോപി മകൻ ഔട്ട് ബിനീഷ് എന്ന് വിളിക്കുന്ന ബിനീഷ് (37)എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

അടിപിടി, കൊലപാതകശ്രമം, സ്ത്രീകളെ അപമാനിക്കല്‍, തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയായിരുന്നു.

ഇയാൾ ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു റ്റി.ആറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K