23 February, 2023 09:57:45 AM
കോട്ടയം നഗരത്തില്‍ അഗ്നിബാധ; തീപടര്‍ന്നത് ജനറൽ ആശുപത്രിക്കു മുന്നിലെ ബേക്കറിയിൽ

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിക്ക് മുന്നിലെ ബേക്കറിയിൽ തീപിടുത്തം. കെ കെ റോഡിൽ പ്രവർത്തിക്കുന്ന സ്വീറ്റ് സ്റ്റോർ ബേക്കറിയിൽ ആണ് തീപിടുത്തം ഉണ്ടായത്. രാവിലെ ബേക്കറിയിലെത്തിയ ജീവനക്കാരാണ് തീയും പുകയും ഉയരുന്നത് കണ്ടത്. തുടർന്ന് അഗ്നിരക്ഷാ സേനാ സംഗം എത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തെ തുടർന്ന് ബേക്കറിയുടെ സീലിങ്ങിന് അടക്കം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടം ഇല്ലെന്നാണ് വിലയിരുത്തൽ. കോട്ടയം വെസ്റ്റ് പോലീസും സ്ഥലത്തെത്തി.