24 February, 2023 12:36:49 PM
വിവാഹ വാർഷികം ആശംസിച്ചില്ല; യുവാവിന് ഭാര്യയുടെയും ബന്ധുക്കളുടെയും മര്‍ദനം

മുംബൈ: വിവാഹ വാർഷികം ആശംസിക്കാന്‍ മറന്നതിന് ഭാര്യയും വീട്ടുകാരും മർദിച്ചെന്ന് യുവാവിന്‍റെ പരാതി . ഫെബ്രുവരി 18 നായിരുന്നു ദമ്പതികളുടെ വിവാഹ വാർഷികം. എന്നാൽ ഭർത്താവ് അത് മറന്നു പോയി. തുടർന്ന് 27 കാരിയായ ഭാര്യയും വീട്ടുകാരും മർദിക്കുകയായിരുന്നു. മുംബൈയിലെ ഘട്കോപ്പറിലായിരുന്നു സംഭവം. 32 വയസുള്ള വിശാൽ നാംഗ്രേ എന്ന യുവാവാണ് പരാതിക്കാരന്‍.
വിവാഹ വാർഷികം ആശംസിക്കാത്തതിന് ജോലിക്ക് പോയി വീട്ടിലെത്തിയ ഭാര്യ ദേഷ്യത്തിൽ തന്‍റെ സഹോദരനേയും മാതാപിതാക്കളേയും ഭർത്താവിന്‍റെ വീട്ടിലേക്ക് വരുത്തി. സ്ഥലത്തെത്തിയ സഹോദരനും മാതാപിതാക്കളും യുവതുയോടൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെയും അമ്മയേയും മർദിക്കുകയായിരുന്നു.
2018 ലാണ് ഇരുവരും വിവാഹിതരായത്. ഗോവണ്ടിയിലെ ബൈഗൻവാഡിയിലാണ് ഇരുവരുടെയും താമസം.ആദ്യം പ്രശ്നങ്ങളെല്ലാം പറഞ്ഞ് പരിഹരിക്കാം എന്നും പറഞ്ഞ് ചർച്ച നടന്നു എങ്കിലും അതിനിടയിൽ ഭാര്യ കൽപന വിശാലിന്‍റെ അമ്മയെ തല്ലി എന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം ഇവർ ആശുപത്രിയിൽ പ്രവേശിച്ചു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.