25 February, 2023 08:10:36 AM


മ​ധ്യ​പ്ര​ദേ​ശി​ൽ ബ​സു​ക​ളി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റി എ​ട്ട് പേ​ർ മ​രി​ച്ചു; നിരവധി പേര്‍ക്ക് പരിക്ക്



ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ ര​ണ്ടു ബ​സു​ക​ളി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റി എ​ട്ട് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സി​ദ്ധി​യി​ലെ മൊ​ഹാ​നി​യ തു​ര​ങ്ക​ത്തി​ന് സ​മീ​പ​മു​ള്ള ബ​ര്‍​ഖ​ദ ഗ്രാ​മ​ത്തി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ​വ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ബ​സു​ക​ളു​ടെ പി​ന്നി​ലേ​ക്കാ​ണ് ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. ട്ര​ക്കി​ന്‍റെ ട​യ​ര്‍ പൊ​ട്ടി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K