02 March, 2023 10:33:06 AM

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഫല സൂചനകൾ ബിജെപിയ്ക്ക് അനുകൂലം

ത്രിപുര: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകകൾ എത്തുമ്പോൾ ബിജെപിയ്ക്ക് അനുകൂലം. കടുത്ത ത്രികോണ മത്സരമാണ് നടക്കുന്നത്. സിപിഎം-കോണ്‍ഗ്രസ് സഖ്യം മികച്ച പ്രകചനമാണ് നടത്തുന്നത്. കൂടാതെ തിപ്ര മോത്ത എന്ന ഗോത്രവർഗ പാർട്ടി കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.

ത്രിപുരയിൽ 60 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അവസാന ഫലസൂചനകൾ അനുസരിച്ച് ബിജെപി 26 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. തൊട്ടുപിന്നിൽ 22 സീറ്റുകളിൽ ലീഡ് പിടിച്ച് ഇടത്-കോൺഗ്രസ് സഖ്യവും 11 സീറ്റുകളിൽ ലീഡുമായി തിപ്ര മോത്തയും കടുത്ത മത്സരം നടക്കുന്നു.

259 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ത്രിപുരയില്‍ ബിജെപി വിജയിക്കുമെന്നും കൂടുതൽ സീറ്റുകൾ നേടുമെന്നും മുഖ്യമന്ത്രി മാണിക് സാഹ പ്രതികരിച്ചിരുന്നു. ഭരണമാറ്റം പ്രതീക്ഷിക്കുന്നതായി ഇടത്-കോൺഗ്രസ് സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ജിതേന്ദ്ര ചൗധരി മാധ്യമങ്ങളോട് പ്രതികരിച്ചു.

ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ 81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഭരണം ഉറപ്പിക്കാൻ കേവല ഭൂരിപക്ഷമായ 31 സീറ്റുകളിൽ വിജയം ഉറപ്പിക്കണം.ത്രിപുരയിൽ ബിജെപി സഖ്യത്തിന് വമ്പൻ വിജയവും സി പി എം-കോൺഗ്രസ് സഖ്യത്തിന് കനത്ത പരാജയവും പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങളെത്തിയിരുന്നു. കടുത്ത ത്രികോണ മത്സരമാണ് നടക്കുന്നത്. സിപിഎം-കോണ്‍ഗ്രസ് സഖ്യം മികച്ച പ്രകചനമാണ് നടത്തുന്നത്. കൂടാതെ തിപ്ര മോത്ത എന്ന ഗോത്രവർഗ പാർട്ടി കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.

ത്രിപുരയിൽ 60 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അവസാന ഫലസൂചനകൾ അനുസരിച്ച് ബിജെപി 26 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. തൊട്ടുപിന്നിൽ 22 സീറ്റുകളിൽ ലീഡ് പിടിച്ച് ഇടത്-കോൺഗ്രസ് സഖ്യവും 11 സീറ്റുകളിൽ ലീഡുമായി തിപ്ര മോത്തയും കടുത്ത മത്സരം നടക്കുന്നു.

259 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ത്രിപുരയില്‍ ബിജെപി വിജയിക്കുമെന്നും കൂടുതൽ സീറ്റുകൾ നേടുമെന്നും മുഖ്യമന്ത്രി മാണിക് സാഹ പ്രതികരിച്ചിരുന്നു. ഭരണമാറ്റം പ്രതീക്ഷിക്കുന്നതായി ഇടത്-കോൺഗ്രസ് സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ജിതേന്ദ്ര ചൗധരി മാധ്യമങ്ങളോട് പ്രതികരിച്ചു.

ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ 81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഭരണം ഉറപ്പിക്കാൻ കേവല ഭൂരിപക്ഷമായ 31 സീറ്റുകളിൽ വിജയം ഉറപ്പിക്കണം.ത്രിപുരയിൽ ബിജെപി സഖ്യത്തിന് വമ്പൻ വിജയവും സി പി എം-കോൺഗ്രസ് സഖ്യത്തിന് കനത്ത പരാജയവും പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങളെത്തിയിരുന്നു.

Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K