09 March, 2023 10:33:51 AM


അമ്മയുടെ മരണവിവരം അറിഞ്ഞ് നാട്ടില്‍ നിന്നും പുറപ്പെട്ട മകൻ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു



ആലപ്പുഴ: അമ്മയുടെ മരണവിവരം അറിഞ്ഞ് കുടുംബ സമേതം നാട്ടില്‍ നിന്നും പുറപ്പെട്ട മകൻ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു. വീയപുരം പായിപ്പാട് കുന്നേല്‍ അശോകന്‍(59 )ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് തൃശൂലം കാഞ്ചിപുരം അമ്മന്‍ നഗറില്‍ താമസിക്കുന്ന അശോകന്‍റെ അമ്മ ശാരദ മരിച്ചത്. 79കാരിയായ ശാരദയുടെ മരണവാര്‍ത്ത ബന്ധുക്കള്‍ അറിയിച്ചതിനെ തുടർന്നാണ് അശോകനും കുടുംബവും ട്രെയിൻ വഴി സേലത്തേക്ക് പോവുകയായിരുന്നു.


ഹൃദയ വാല്‍വിന് തകരാറുള്ള അശോകന് യാത്രയ്ക്കിടെ ട്രെയിനിൽ വച്ച് ശ്വാസതടസം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. അശോകനെ ഉടന്‍ തന്നെ റെയില്‍വേ അധികൃതര്‍ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യം ചെയ്ത് നല്‍കിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അശോകന്‍റെ മൃതദേഹം സേലത്ത് സംസ്കരിച്ചു. ഭാര്യ: പൊന്നമ്മ. മക്കള്‍ :ഹരീഷ്കുമാര്‍, ഐശ്വര്യ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K