20 March, 2023 10:17:42 AM


വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിച്ചു'; അധ്യാപകന്‍ അറസ്റ്റില്‍



ആലപ്പുഴ: അമ്പലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികളോട് ലൈംഗികചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. സിപിഎം നേതാവും ചെട്ടിങ്ങുളങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ കൈതവടക്ക് ശ്രീഭവനില്‍ ശ്രീജിത്തിനെ (47)യാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്.


അധ്യാപക പരിശീലന കേന്ദ്രത്തിലെ അധ്യാപകനായ ഇയാള്‍ വിദ്യാര്‍ത്ഥികളോട് ലൈംഗികചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറിയെന്നുമാണ് കേസ്. സ്ഥാപനത്തിന്‍റെ മേലധികാരി നല്‍കിയ പരാതിയില്‍ നാല് വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K