24 March, 2023 11:05:36 AM


ആലപ്പുഴ ജില്ലാ കളക്ടറായി ഹരിത വി കുമാര്‍ ചുമതലയേറ്റു



ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറായി ഹരിത വി കുമാര്‍ ചുമതലയേറ്റു. രാവിലെ എത്തിയ കളക്ടറെ എ ഡി എം എസ്.സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ആശ സി എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. 


തൃശ്ശൂര്‍ കളക്ടറായിരിക്കെയാണ് സ്ഥലം മാറ്റം ലഭിച്ച് ആലപ്പുഴ ജില്ലയില്‍ എത്തിയത്. ആലപ്പുഴ ജില്ലയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ചുമതലയേറ്റ ശേഷം ഹരിത വി കുമാര്‍ പറഞ്ഞു.


തിരുവനന്തപുരം സ്വദേശിയായ ഹരിത വി. കുമാര്‍ 2013 ഐ എ എസ് ബാച്ചുകാരിയാണ്.  2012ല്‍ ഐ എ എസ് പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K