04 April, 2023 07:00:06 PM


കനത്ത മഴയിലും കാറ്റിലും മരം വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം



പത്തനംതിട്ട: അടൂർ ചൂരക്കോട് കനത്ത മഴയിലും കാറ്റിലും മരം വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. അടൂർ നെല്ലിമുകൾ സ്വദേശി മനു മോഹനാണ് മരിച്ചത്. 32 വയസായിരുന്നു. 


വിവിധ ഇടങ്ങളിൽ നിരവധി മരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു. ചൂരക്കോട് കളത്തട്ട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. മൃതദേഹം അടൂർ ഗവൺമെന്‍റ് ആശുപത്രിയിലേക്ക് മാറ്റി.


കൊല്ലം പൊലിക്കോട് പെട്രോൾ പമ്പിന്‍റെ മേൽക്കുര തകർന്നു. ​പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിൽ മരം വീണു. കൊട്ടാരക്കര പ്രസ് സെന്‍ററിന്‍റെ മേൽക്കൂര തകർന്നു. ‌ആയൂർ കോട്ടയ്ക്കാവിളയിൽ സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ മേൽക്കൂര പറന്നു പോയി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K