06 April, 2023 08:22:50 PM


തൃക്കൊടിത്താനത്ത് സ്വർണമാല മോഷ്ടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു



കോട്ടയം: തൃക്കൊടിത്താനത്ത് സ്വർണമാല മോഷ്ടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം ആഞ്ഞിലിപ്പടി ഭാഗത്ത് തിരുമല തെവള്ളിയിൽ വീട്ടിൽ റ്റി.ആർ രാജീവ് (34) എന്നയാളെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. 


കഴിഞ്ഞ ദിവസം ഇയാൾ  പായിപ്പാട് കൊല്ലാപുരം കുഴിയടി ഭാഗത്തുള്ള വീട്ടിൽ ഉച്ചയോടെ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്നിരുന്ന ഗൃഹനാഥന്‍റെ കഴുത്തിൽ കിടന്ന രണ്ടര പവന്‍റെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. 


പരാതിയെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,  ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടാവെന്ന് കണ്ടെത്തുകയും തുടർന്ന്  ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം എസ്.ഐ എം.പി സാഗർ, എ.എസ്.ഐ സുൻജോ, സി.പി.ഓ മാരായ സജിത്ത് കുമാർ, ജോഷി, വിഷ്ണു, പി.സി സന്തോഷ്, തോമസ് സ്റ്റാൻലി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K