07 April, 2023 04:47:18 PM


തിരുവല്ല കുരിശു കവലയിൽ തീപിടുത്തം



തിരുവല്ല: കുരിശു കവലയിൽ പ്രവർത്തിക്കുന്ന ഷാ എന്‍റർപ്രൈസസിന്‍റെ ഗോഡൗണിന് തീപിടിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഷാ എന്‍റർപ്രൈസസിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിനാണ് തീ പിടിച്ചത്. 


കെട്ടിടത്തിന്‍റെ മേൽക്കൂര പൂർണമായും കത്തി നശിച്ചു. തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നി രക്ഷ യൂണിറ്റുകൾ ചേർന്ന് തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K