13 April, 2023 12:22:27 PM


ബിബിസി ക്ക് എതിരെ ഇഡി കേസ് അന്വേഷണം ആരംഭിച്ചു



ന്യൂഡൽഹി: ബിബിസിക്കെതിരെ ഫെമ ചുമത്തി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം.  വിദേശനാണ്യ ചട്ടം ലംഘിച്ച് ഇന്ത്യയിലേക്ക് പണം കൊണ്ടുവന്നതിന് ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് നിയമം (ഫെമ) ആണ് ചുമത്തിയിരിക്കുന്നത്.


ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് ബിബിസിയുടെ മുംബൈ, ന്യൂഡൽഹി ഓഫീസുകളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. വെളിപ്പെടുത്താത്ത വരുമാനത്തെക്കുറിച്ച് ബിബിസിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ പരിശോധന നടത്തിയത്.


സർവേയിൽ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ലഭിച്ചെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. ബിബിസിയുടെ വിദേശത്തുള്ള ഓഫീസുകൾ ഇന്ത്യയിൽനിന്നുള്ള വരുമാനം വെളിപ്പെടുത്തുകയോ, അതിന് അനുസൃതമായി നികുതി അടയ്ക്കുകയോ ചെയ്തിട്ടില്ലെന്നും  വ്യക്തമായതായി ആദായനികുതി വകുപ്പ് അറിയിച്ചത്.


സർവേയിലൂടെ ബിബിസിയ്ക്കെതിരായ നിർണായക തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും. ജീവനക്കാരുടെ മൊഴി, ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവ വിശദമായി പരിശോധിക്കുമെന്നും ആദായനികുതിവകുപ്പ് അറിയിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K