21 April, 2023 11:56:39 AM
12കാരന്‍റെ മരണം കൊലപാതകം; ഐസ്ക്രീമില്‍ വിഷം കലർത്തിയത് പിതൃസഹോദരി

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഐസ്ക്രീം കഴിച്ച് പന്ത്രണ്ടുവയസുകാരന്‍ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. ഐസ്ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവിന്‍റെ സഹോദരി താഹിറയെ പൊലീസ് അറസ്റ്റ് ചെയ്തു.
സഹോദരനായ കുട്ടിയുടെ പിതാവുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് താഹിറ പൊലീസിനോട് സമ്മതിച്ചു. പഞ്ചായത്ത് മെംബറുടെ സാന്നിധ്യത്തിൽ ഡിവൈഎസ്പി ആർ.ഹരിപ്രസാദാണ് താഹിറയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഐസ്ക്രീം ഫാമിലി പായ്ക്കറ്റിൽ വിഷം കലർത്തി താഹിറ കുട്ടിയുടെ വീട്ടിൽ നൽകിയത്. ഈ സമയം കുട്ടിയുടെ അമ്മയും, മറ്റ് രണ്ട് സഹോദരങ്ങളും വീട്ടിലില്ലാതിരുന്നതിനാൽ അവർ രക്ഷപ്പെട്ടു. സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടർന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ശക്തമാക്കിയത്.





