25 April, 2023 01:12:45 PM
വിമാനത്തിൽ സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ച ഇന്ത്യക്കാരന്‍ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന അമേരിക്കന്‍ എയർലൈസ് വിമാനത്തിൽ ഇന്ത്യക്കാരന്‍ സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ചതായി പരാതി. മദ്യപിച്ചെത്തിയയാൾ തർക്കത്തിനിടെ സഹയാത്രികന്‍റെ മേൽ മൂത്രമൊഴിച്ചെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രി 9 മണിയോടെ അമേരിക്കന്‍ എയർലൈന്‍സിന്‍റെ എഐ 292 വിമാനത്തിലാണ് സംഭവം. തുടർന്ന് വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയ ശേഷം യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.