02 May, 2023 04:39:00 PM


എം ജി യൂണിവേഴ്സിറ്റിയില്‍ പെൻഷനേഴ്സ് യൂണിയന്‍ പ്രതിഷേധ ധർണ നടത്തി



കോട്ടയം:  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയന്‍റെ ആഭിമുഖ്യത്തിൽ സർവകലാശാല അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പതിനഞ്ച് ശതമാനം ഡി. ആർ, രണ്ട് ഗഡു പെൻഷൻ പരിഷ്കരണ കുടിശിക എന്നിവ  വിതരണം ചെയ്യുക, സർവകലാശാലകൾക്ക് ശമ്പളം, പെൻഷൻ ഫണ്ടിലേക്കുള്ള ഗ്രാന്‍റ് വർധിപ്പിക്കുക, മെഡിസെപ്പ് കൊള്ള അവസാനിപ്പിക്കുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടിപ്പിച്ച  ഏകദിന പ്രതിഷേധ ധർണ, കെ പി സി സി സെക്രട്ടറി അഡ്വ .ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. 

ഐ എൻ റ്റി യു സി കോട്ടയം ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.പെൻഷണേഴ്സ് യൂണിയൻ പ്രസിഡൻ്റ് ജി. സതീഷ് കുമാർ അധ്യക്ഷത വഹിച്ച  സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി.പ്രകാശ് , തമ്പി മാത്യു ,എ മുരളീധരൻ പിള്ള , ടി.ജോൺസൻ , ഇ ആർ അർജുനൻ, ജോസ് അമ്പലക്കളം, ജി. കൃഷ്ണ കുമാരി, പദ്മകുമാരിയമ്മ, ബീന ജോൺ, എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ജോസ് മാത്യു, നേതാക്കളായ ഗോപാലകൃഷ്ണൻ, മേബിൾ എൻ .എസ്, കെ കാമരാജ്, സുജ എസ്, ഫെഡറേഷൻ വൈസ് പ്രസിഡന്‍റ് പ്രദീപ് എന്നിവർ പ്രസംഗിച്ചു.

ഡി രഘുനാഥൻ നായർ , വി.ബി ശ്രീകുമാർ, രഘു മോൻ, എം കെ പ്രസാദ്  ജോർജ് വറുഗീസ്, എന്നിവർ ധർണയ്ക്ക്  നേതൃത്വം നൽകി. മെയ് പതിനഞ്ചിന് ചേരുന്ന വാർഷിക സമ്മേളനം തുടർസമര പരിപാടികൾക്ക് രൂപം നൽകുമെന്ന് ജനറൽ സെക്രട്ടറി ജി.പ്രകാശ്  അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K