03 May, 2023 07:52:41 PM


ആതിരയുടെ മരണം: അരുണിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു



ഏറ്റുമാനൂര്‍: ജില്ലയിലെ കോതനല്ലൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ കാമുകനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കടുത്തുരുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം  642/2023 U/S 306 IPC and Sec 119 (b) of KP Act നമ്പര്‍ പ്രകാരമുള്ള കേസിലെ പ്രതിയും കോതനല്ലൂർ മുണ്ടക്കൽ വീട്ടിൽ വിദ്യാധരന്‍റെ മകനുമായ അരുൺ വിദ്യാധരൻ (32) എന്നയാൾക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. 

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചു. എ.എസ്.പി വൈക്കം (949 799 0262), എസ്.എച്ച്. ഓ കടുത്തുരുത്തി (949 798 7082), എസ്.ഐ കടുത്തുരുത്തി (949 798 0322), കടുത്തുരുത്തി പോലീസ് സ്റ്റേഷൻ (04829 282323).

കോട്ടയം കോതനല്ലൂർ സ്വദേശി ആതിര (26) ആണ്  സൈബര്‍ ആക്രമത്തിനും പൊലീസിന്‍റെ നിഷ്ക്രിയത്വത്തിനും ഇരയായി ജീവന്‍ വെടിഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച അരുണിനെതിരെ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് അന്വേഷണം ആരംഭിക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല എന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. അരുണ്‍ ആതിരയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത് കോയമ്പത്തൂരില്‍ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K