09 May, 2023 12:13:57 AM


ഡിവൈഎഫ്ഐയുടെ കൊടി പിടിക്കുന്നതാണ് കേരളത്തില്‍ തൊഴില്‍ ലഭിക്കാനുള്ള യോഗ്യത - വിനോദ് വിൽ‌സൺ



ഏറ്റുമാനൂര്‍: ഡിവൈഎഫ്ഐയുടെ കൊടി പിടിക്കുന്നതാണ് കേരളത്തില്‍ ഇന്ന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള യോഗ്യതയെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. വിനോദ് വിൽ‌സൺ ആരോപിച്ചു. ഒന്നുകില്‍ ഡിവൈഎഫ്ഐയുടെ കൊടിപിടിക്കണം അല്ലെങ്കില്‍ സിപിഎം അംഗമാകണം. ഇതൊന്നുമല്ലാത്ത സാധാരണക്കാരന് വിദ്യാഭ്യാസം കൊണ്ട് നമ്മുടെ നാട്ടില്‍ ഒരു പ്രയോജനവുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.



ഏറ്റുമാനൂരില്‍ നടന്ന എഎപി ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിനോദ് വില്‍സണ്‍. ജില്ലാ പ്രസിഡന്‍റ് ജോയ് തോമസ് ആനിത്തോട്ടം അധ്യക്ഷത വഹിച്ചു.  സംസ്ഥാനസെക്രട്ടറി എം എസ് വേണുഗോപാൽ, ലീഗൽ സെൽ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ബിനോയ്‌ പുല്ലത്തിൽ, സംസ്ഥാന സെക്രട്ടറിമാരായ ഡോ. സെലിൻ ഫിലിപ്പ്, ഡോ.സബീന അബ്രഹാം, സംസ്ഥാന വൈസ് പ്രസിഡന്‍റ് ദിലീപ് മോടപ്പിളശ്ശേരി,  റാണി ആന്‍റോ, ജോർജ് ജോസഫ് പകലോമറ്റം,  ജിതിൻ സദാനന്ദൻ, സുജിത് സുകുമാരൻ, അഭിലാഷ് കുര്യൻ പ്ലാമ്പറമ്പിൽ എന്നിവർ സംസാരിച്ചു. 


ശില്പശാലയിൽ ജിജോ, ശരൺ, സുജിത് എന്നിവർ ക്ലാസ്സെടുത്തു. ഏറ്റുമാനൂർ  മുൻ കൺവീനർ ബോബൻ ജോർജ്, അഡ്വ.ഇ എം സുരേഷ്  എന്നിവർ നേതൃത്വം നല്‍കി. സമ്മേളനത്തിന് മുന്നോടിയായി ഏറ്റുമാനൂർ ടൗണിൽ നടന്ന പ്രകടനവും നടന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K