15 May, 2023 07:18:54 PM


ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാൻ 25 കോടി ആവശ്യപ്പെട്ടു; വാങ്കഡെയ്ക്കെതിരെ എഫ്‌ഐആര്‍



ന്യൂഡൽഹി: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ കള്ളക്കേസില്‍ കുടുക്കി മഹാരാഷ്ട്ര എന്‍സിബി മുന്‍ സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാങ്കഡേ തട്ടാന്‍ ശ്രമിച്ചത് 25 കോടിയെന്ന് സിബിഐ എഫ്‌ഐആര്‍.


2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മുംബൈയിലെ ആഡംബര കപ്പലായ കോ‍ര്‍ഡേലിയ ഇംപ്രസയില്‍ സമീര്‍ വാങ്കഡേ നേതൃത്വം നല്‍കുന്ന സംഘം റെയ്ഡ് നടത്തുകയും ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ അറസ്റ്റിലാകുക.യും ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതും ഉപയോഗിച്ചതും കടത്തിയതും അടക്കമുള്ള ആരോപണങ്ങളായിരുന്നു ആര്യന്‍ ഖാനെതിരെ ചുമത്തിയത്. 22 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തെളിവുകളുടെ അഭാവത്തില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി വെറുതെ വിടുകയായിരുന്നു. 


പിന്നീടാണ് സംഭവത്തിന് പിന്നില്‍ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെക്ക് പങ്കുണ്ടെന്ന ആരോപണമുയര്‍ന്നത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. സമീര്‍ വാങ്കഡേ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്
ആര്യന്‍ ഖാനെതിരെ വ്യാജ കേസ് ചമച്ച്‌ ഷാരൂഖ് ഖാനെ ബ്ലാക്ക് മെയില്‍ ചെയ്ത് 25 കോടി രൂപ ആവശ്യപ്പെടാനായിരുന്നു ഉദ്യോഗസ്ഥന്‍റെ പദ്ധതി.


18 കോടിക്ക് തുക ഉറപ്പിക്കുകയും 50 ലക്ഷം മുന്‍കൂറായി വാങ്ങുകയും ചെയ്തെന്ന് എഫ്‌ഐആറില്‍ ആരോപിക്കുന്നു വാങ്ങി. കിരണ്‍ ഗോസാവി എന്ന വിവാദ വ്യക്തിയുമായി ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതും പദ്ധതി ആസൂത്രണം ചെയ്തതും. സമീര്‍ വാങ്കഡേ നിരവധി വിദേശയാത്രകള്‍ നടത്തി. എന്നാല്‍, ഇവയെക്കുറിച്ച്‌ സിബിഐക്ക് മുന്നില്‍ കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. അതിഗുരുതരമായ ആരോപണങ്ങളാണ് ഉദ്യോഗസ്ഥനെതിരെ സിബിഐ ഉയര്‍ത്തിയിരിക്കുന്നത്. വെള്ളിയാഴ്ച സമീറിന്‍റെ വീടും ഓഫീസും സിബിഐ റെയ്ഡ് ചെയ്തിരുന്നു. മഹാരാഷ്ട്ര എന്‍സിബി മുന്‍ സോണല്‍ ഡയറക്ടറാണ് സമീര്‍ വാങ്കഡെ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K