15 May, 2023 07:29:08 PM


15കാരിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയയാൾക്ക് 46 വർഷം കഠിനതടവും പിഴയും



ചെങ്ങന്നൂർ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയയാൾക്ക് 46 വർഷം കഠിനതടവും പിഴയും. പോക്​സോ കേസിൽ പ്രതിയായ പാണ്ടനാട് വില്ലേജിൽ തിരുമംഗലത്ത് ഹരിശ്രീ എന്നുവിളിക്കുന്ന ഹരികുമാറിനെയാണ്​ (47) ആലപുഴ സ്​പെഷ്യൽ കോടതി ശിക്ഷിച്ചത്​.  

2015ൽ ചെങ്ങന്നൂർ സ്റ്റേഷൻ പരിധയിലാണ്​​ സംഭവം. പ്രതി 200000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നൽകണം. അല്ലെങ്കിൽ രണ്ടുവർഷം കൂടുതൽ തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഹാജരായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K