23 May, 2023 02:39:09 PM


ചെങ്ങന്നൂരിൽ വീടിന്‍റെ കാർ പോർച്ചിൽ കിടന്ന കാറും സ്കൂട്ടറും കത്തി നശിച്ചു



ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ വീടിന്‍റെ കാർ പോർച്ചിൽ കിടന്ന കാറും സ്കൂട്ടറും കത്തി നശിച്ചു. ഇന്നലെ രാത്രി 12.30ഓടെ ചെങ്ങന്നൂർ മംഗലം തലശ്ശേരിൽ എബ്രഹാം തോമസിന്‍റെ വീടിന്‍റെ കാർ പോർച്ചിലാണ് തീപിടുത്തം ഉണ്ടായത്.

കാർ പോർച്ചിൽ കിടന്ന സിലേറിയോ കാറും ടിവിഎസ് ജൂപിറ്റർ സ്കൂട്ടറുമാണ് കത്തി നശിച്ചത്. കാർ പോർച്ചിനോട് ചേർന്ന കിടപ്പു മുറിയുടെ ജനൽ കത്തി മുറിക്കുള്ളിലേക്ക് തീ പടർന്ന് കട്ടിലും മെത്തയും പൂർണമായും കത്തി നശിച്ചു. സമീപത്തെ അലമാരയും ഭാഗികമായി കത്തിയിട്ടുണ്ട്.

വീട്ടുകാർ ഉണർന്നതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല. രാത്രി 10.15ഓടെ മകൻ ജസ്റ്റിൻ ചെങ്ങന്നൂരിൽ പോയി തിരികെ എത്തി കാർ പോർച്ചിൽ ഇട്ടതാണ്. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K