08 June, 2023 05:43:56 PM
സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു; ലൈസൻസില്ലാതെ കാറോടിച്ച 18 കാരൻ അറസ്റ്റിൽ

കൊച്ചി: അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്. മാമംഗലം സ്വദേശി സുബ്രഹ്മണ്യം, മകൻ വിവേക് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കാർ ഒടിച്ചിരുന്ന 18 വയസുകാരനെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനും ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
എറണാകുളം പാലാരിവട്ടം ജംഗ്ഷനിലാണു സംഭവം. അപകടത്തിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് വഴിയൊരത്തേക്ക് ഇടിച്ചുകയറുകയും ഈ സമയം എതിർദിശയിലേക്ക് പോകാനെത്തിയ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
                     
                                
 
                                        



