13 June, 2023 09:09:38 PM


ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം നാളെ



ഏറ്റുമാനൂർ: ആധുനിക നിലവാരത്തിൽ നവീകരിച്ച  അമ്പാടി - ചാമത്തറ, തിരുവാറ്റ - കല്ലുമട, കുടയംപടി-പരിപ്പ് റോഡുകളുടെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് നടക്കും. കുടയംപടി എസ്.എൻ.ഡി.പി. ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ.  വാസവൻ ഉദ്ഘാടനം നിർവഹിക്കും. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സബിത പ്രേംജി അധ്യക്ഷയാകും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിക്കും.

4.50 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിലാണ് അമ്പാടി - ചാമത്തറ ജയന്തി റോഡ് നിർമിച്ചിട്ടുള്ളത്. മൂന്നുകിലോമീറ്റർ നീളമുള്ള റോഡ് ഒരു വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തികരിച്ചത്. മൂന്നുവർഷമാണ് പരിപാലന കാലാവധി.

2.87 കിലോമീറ്റർ നീളമുള്ള തിരുവാറ്റ - കല്ലുമട റോഡ് നാല് കോടി രൂപ ചെലവിലാണ് നിർമിച്ചിട്ടുള്ളത്. ഒരു വർഷം കൊണ്ട് നിർമാണം പൂർത്തീകരിച്ച റോഡിന് മൂന്ന് വർഷം പരിപാലന കാലാവധിയുണ്ട്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മനോജ് കരീമഠം, ഏറ്റുമാനൂർ ബ്ലോക്ക്  സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ ഷാജിമോൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.വി. രതീഷ് , ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ ജഗദീഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു ഹരികുമാർ, എം.എസ്. ജയകുമാർ, ബിജു മാന്താറ്റിൽ, മിനി മനോജ്, ടി.ജി പ്രസന്ന കുമാരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പ്രമോദ് ചന്ദ്രൻ, ബി.ജെ. ലിജീഷ്, പി.എം. അനി, ബെന്നി പൊന്നാരം, ജയ്‌മോൻ കരീമഠം, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K