18 June, 2023 03:22:33 PM


കേസിനെ ചൊല്ലി തർക്കം: അ​ഭി​ഭാ​ഷ​ക​ന്‍ സഹപ്രവർത്ത​ക​നെ കു​ത്തി​ക്കൊ​ല്ലാന്‍ ശ്ര​മി​ച്ചു



ചെങ്ങന്നൂർ: ചെ​ങ്ങ​ന്നൂ​രി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. രാ​ഹു​ല്‍ കു​മാ​ര്‍ എ​ന്ന അ​ഭി​ഭാ​ഷ​ക​നാ​ണ് കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ രാ​ഹു​ലി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ശോ​ക് അ​മാ​ന്‍​ജി എ​ന്ന അ​ഭി​ഭാ​ഷ​ക​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ അ​ശോ​ക് കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു.

അ​ശോ​കിന്‍റെ വ​ക്കാ​ല​ത്ത് ഒ​ഴി​യു​ന്ന ആ​ളു​ക​ളെ രാ​ഹു​ലി​ന്‍റെ ഓ​ഫീ​സ് ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​ചൊ​ല്ലി​യാ​യി​രു​ന്നു ത​ര്‍​ക്കം. രാ​ഹു​ലി​ന്‍റെ ഓ​ഫീ​സി​ലെ ചി​ല സ്ത്രീ​ക​ളോ​ട് അ​ശോ​ക് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നെ ചൊ​ല്ലി​യും വാ​ക്കേ​റ്റ​മു​ണ്ടാ​യെ​ന്നാ​ണ് വി​വ​രം. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K