23 June, 2023 10:46:26 AM
മൂന്നു വയസുകാരനെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടി; ആളുകള്‍ ബഹളം വച്ചതോടെ കാട്ടിൽ ഉപേക്ഷിച്ചു

തിരുപ്പതി: തിരുപ്പതിയിൽ കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ കുട്ടിയെ കടിച്ചെടുത്ത് പുലി. കൗഷിക് എന്ന മൂന്നു വയസുകാരനെയാണ് പുലി ആക്രമിച്ചത്. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വച്ചായിരുന്നു സംഭവം.
കുട്ടിയേയും കടിച്ചെടുത്ത് പുലി ഓടിയതോടെ ആളുകൾ ബഹളം വയ്ക്കുകയും കല്ലെടുത്തെറിയുകയും ചെയ്തു. ഇതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുപ്പതി ആശുപത്രിയിലും പിന്നീട് പത്മാവതിയിലെ ആസുപത്രിയിലേക്കും മാറ്റി.