25 June, 2023 05:06:10 PM


അക്ഷരനഗരിയുടെ സമ്പൂർണ സാക്ഷരത നേട്ടത്തിന്‍റെ 34-ാംവാർഷികം ആഘോഷിച്ചു



കോട്ടയം: സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചതിന്‍റെ 34-ാം വാർഷികം ആഘോഷമാക്കി സാക്ഷരത മിഷൻ.  വായനപക്ഷാചരണത്തിന്‍റെ ഭാഗമായി കോട്ടയം ഗവൺമെന്‍റ് മോഡൽ ഹൈസ്ക്കൂളിൽ നടന്ന വാർഷികാഘോഷവും തുല്യത പഠിതാക്കളുടെ സംഗമവും വിദ്യാഭ്യാസ പ്രവർത്തകരെ ആദരിക്കലും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു.  

സാക്ഷരത യജ്ഞം നടപ്പാക്കിയ മാതൃകയിൽ പരിസ്ഥിതി സംരക്ഷണത്തിനായി ശുചിത്വ യജ്ഞത്തിന് മുന്നിട്ടിറങ്ങേണ്ട കാലമായെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷനായി. ഗവൺമെന്‍റ്  റ്റി.റ്റി.ഐ. മുൻ പ്രിൻസിപ്പൽ ടോണി ആന്‍റണിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആദരിച്ചു. 

തുല്യത പുസ്തക വിതരണം നഗരസഭാംഗം ജയമോൾ ജോസഫ് നിർവഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, സാക്ഷരത മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, ടി.ടി.ഐ. മുൻ പ്രിൻസിപ്പൽ ടോണി ആന്‍റണി, സാക്ഷരത പ്രേരക്കുമാരായ ശ്രീ കല എം. നായർ, അന്നമ്മ കെ. മാത്യു എന്നിവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K