01 July, 2023 02:26:13 PM
കോട്ടയം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ചു

ബെംഗ്ലൂരു: കോട്ടയം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി കര്‍ണാടകയിലെ മണിപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ എം.എസ്. വിദ്യാര്‍ത്ഥി എ. ആര്‍. സൂര്യ നാരായണന്‍( 26) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 12.30ഓടെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിന് സമീപമാണ് അപകടമുണ്ടായത്. സൂര്യ നാരായണന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
ബാങ്ക് ഓഫ് മഹാരാഷട്രയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ കോട്ടയം ആര്‍പ്പൂക്കര ഏറത്ത് വീട്ടില്‍ എ.എസ്. രാജീവിന്‍റെ മകനാണ്. മാതാവ്: ടി.എം മിനി (ജനറല്‍ മാനേജര്‍ ആന്‍ഡ് സോണല്‍ മാനേജര്‍- പൂനെ, ബാങ്ക് ഓഫ് ബറോഡ), സഹോദരന്‍: എ.ആര്‍.സുദര്‍ശനന്‍ (എം.ബി.ബി.എസ് വിദ്യാര്‍ത്ഥി, കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്). സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആര്‍പ്പൂക്കരയിലെ വീട്ടുവളപ്പില്‍ നടക്കും.