06 July, 2023 06:49:42 PM


എം ഡി എം എ യുമായി കുപ്രസിദ്ധ ഗുണ്ടകൾ കായംകുളത്ത് പിടിയിൽ



കായംകുളം: എം ഡി എം എ യുമായി കുപ്രസിദ്ധ ഗുണ്ടകൾ പിടിയിൽ. കരുനാഗപ്പള്ളി ആലപ്പാട് അഴീക്കൽ കടയിൽ കിഴക്കതിൽ വീട്ടിൽ കിരൺ (28),തേവലക്കര അരിനല്ലൂർ പാരയിൽവീട്ടിൽ പ്രവീൺ(അയ്യപ്പൻ-22) എന്നിവരാണ് കായംകുളം പോലീസിന്‍റെ പിടിയിലായത്.

പ്രയാർ ഇടയനമ്പലം ഭാഗത്ത് നിന്നും മാരക മയക്കുമരുന്നായ 2.160 ഗ്രാം എം ഡി എം എയുമായാണ് ഇവർ പിടിയിലായത്.  കിരൺ ഓച്ചിറ പോലീസ് സ്റ്റേഷനിൽ കാപ്പാ നിയമപ്രകാരം നടപടി നേരിടുന്നയാളും ഓച്ചിറ,പാറശാല റെയിൽവേ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി നിരവധി കേസുകളിൽ പ്രതിയുമാണ്.

പ്രവീൺ കാപ്പ നിയമപ്രകാരം നടപടി നേരിട്ടയാളും ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ  നിരവധി കേസുകളിൽ പ്രതിയുമാണ്.  കായംകുളം എസ് ഐ ഓസ്റ്റിൻ.ജി.ഡെന്നിസൺ, പോലീസ് ഉദ്യോഗസ്ഥരായ ഹരി,മനോജ്,അനീഷ്, ബിനു,ശ്രീരാജ്,ഷാൻ, ഹാരിസ്,അനു,അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K